![]() |
Sajad Mohammed |
2
- 3 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നമ്മുടെ പരപ്പനങ്ങാടി പല്ലവി തിയ്യേറിൽ
പോയി ഒരു സിനിമ കണ്ടൂ .. മോഹൻലാൽ നായകനായ " ദൃശ്യം " എന്ന സിനിമക്കാണ്
സെക്കന്റ് ഷോക്ക് ഞാനും കുടുംബവും പോയത് . ടിവിയിൽ ഈ സിനിമയെക്കുറിച്ചുള്ള
ഒരു റിപ്പോർട്ട് കണടപ്പോ മുതൽ അവൾ അത് കാണണം എന്ന കലാശലായ ആഗ്രഹം
പ്രകടിപ്പിച്ചിരുന്നു..
തിയ്യേറ്ററിൽ പോയി പടം കാണാൻ മാത്രം നിലവാരമുള്ള പടങ്ങളൊന്നും കുറച്ചു കാലമായി പുറത്തിറങ്ങുന്നില്ല എന്ന അഭിപ്രായം ഉള്ളത് കൊണ്ടാണു ഞാൻ ഞാൻ ഈയിടെയായി തിയ്യേറ്ററിൽ പോവാതിരുന്നത് ..
പണ്ടൊക്കെ എല്ലാ ഞാറാഴ്ച്ചകളിലും ഞങ്ങൾ സുഹൃത്തുക്കൾ ഏതെങ്കിലും പടമൊക്കെ കാണാൻ പല്ലവിയിലും , ജയകേരളയിലും , പ്രയാഗിലും പോവുമായിരുന്നു .. സ്കൂൾ പരിസരത്തോ
, ന്യൂകട്ടിന്റെ ഭാഗത്തോ ഇരിക്കുമ്പോ ഏതെങ്കിലും ഒരുത്തനായിരിക്കും "സിനിമക്ക് പോവല്ലേ.." എന്നും ചോദിച്ച് വരുക ... അത് കേൾക്കേണ്ട താമസം എല്ലാരും കൂടെ നേരെ പരപ്പനങ്ങാടി ലകഷ്യമാക്കി വിടും ..എന്നിട്ട് ഏതെങ്കിലുമൊരു തല്ലിപ്പോളി പടം കാണും ... പഴയ ഗ്ളാമറസ്സായ തമിഴ് പടം കാണണമെന്ന് പൂതിയായാൽ ഞങ്ങ ൾ ചെമ്മാട് ദർശനയിലേക്ക് വിടും ....
ദർശനയിലിരുന്ന് പടം കാണുന്നത് ബഹുരസമാണ് .... " ദർശന തിയ്യേറ്റ റിപ്പോയില്ല അത് പൊളിച്ചു മാറ്റി ...സിനിമാക്കാരോക്കെ ഇപ്പൊ പരപ്പനങ്ങാടിയിൽ മാത്രമാണു ...
പല്ലവിയിൽ ഇപ്പൊ ഫസ്റ്റ് ക്ലാസ് ടിക്കറ്റിനു 40 രൂപയാണ് ചാർജ്ജ് ..
"ദൃഷ്യം " എന്ന ഈ പടം കാണാൻ നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നു .. ഈ തള്ളിക്കയറ്റം കണ്ടപ്പൊ പടം നന്നാവും എന്ന് മനസ്സ് പറഞ്ഞു... പൂള ചിപ്സിന്റെ മൂന്ന് പാക്കുകൾ കയ്യിൽ കരുതി ഞങ്ങൾ പടം ആസ്വദിക്കാൻ തുടങ്ങി ....
വളരെ നല്ലൊരു സിനിമ കണ്ടു എന്ന് അനുഭവട്ടു .. സംവിധായകൻ ജിത്തു ജോസഫ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത സിമ്പിളായൊരു പടം ... കാലഘട്ടത്തിലെ വിഷയം സംസാരിച്ച നല്ലൊരു കുടുംബ ചിത്രം .....!
പക്ഷെ , ആദ്യ പകുതിയിൽ സഹിക്കാവുന്നതിലപ്പുറമുള്ള സഭ്യമല്ലാത്ത പല പ്രയോഗങ്ങളുടെയും തള്ളിക്കയറ്റം ഉണ്ട് .. നല്ലൊരു കുടുംബ ചിത്രത്തിൽ ഇത്തരം കാര്യങ്ങൾ കണ്ടപ്പൊ ശരിക്കും ഞെട്ടി ...!! ഭാര്യയോട് കാര്യം തിരക്കിയപ്പോ ഇപ്പൊ ന്യൂജനറേഷൻ സിനിമകളിൽ ഇതാണു രീതികൾ എന്ന മറുപടിയാണ് കിട്ടിയത് ...?!!
എന്താണീ ന്യൂജനറേഷൻ...? ഞമ്മളൊക്കെ ഓൾഡായോ ...? കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുപാട് സമയം തപ്പിയപ്പൊ തലയിൽ നിന്നും ഒരു വെളുത്ത മുടി കിട്ടി....!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ