![]() |
Sajad Mohammed |
തേൻ കുടിച്ച് രുചി അറിയുന്നതും സൂഫിസം മനസ്സിലാക്കേണ്ടതും രണ്ടും രണ്ട് വഴിക്കാണു ... ഹിന്ദുയിസം മനസ്സിലാക്കാനും അതിനെക്കുറിച്ച് അഭിപ്രായം പറയാനും ഹിന്ദു ആവണമെന്നില്ല , ക്രിസ്തുവിനെ അറിയാൻ ക്രിസ്താനിയാവേണ്ടതില്ല , മുഹമ്മദീയ മതത്തെയറിയാൻ മുസ്ലിമാവേണ്ടതില്ല ... കമ്മൂണിസത്തെ വിമർശിക്കാൻ കമ്മ്യൂണിസ്റ്റ് ആവണമെന്നില്ല ...! സൂഫിസത്തെ മനസ്സിലാക്കാനും വിമർശിക്കാനും ആദ്യം സൂഫിസം അനുഭവിക്കണം എന്ന് പറയുന്നത് വിണ്ഡീത്തമാണ് ...?! ഏത് സംഹിതകളായാലും ലോകത്ത് ഇന്നേവരെ എല്ലാവരും അതൊക്കെ അനുഭവിച്ചതിനു ശേഷം മാത്രമാണ് അതിനെയൊക്കെ പുല്കിയതെന്നോ അതെല്ലെങ്കിൽ അതിനെ വിമർശിച്ചതെന്നോ പറയാൻ കഴിയില്ല .. എന്ത് തന്നെയായാലും അതൊക്കെ
മനസ്സിലാക്കാനുള്ള സംവിധാനങ്ങൾ ഇന്നും അന്നും നിലവിലുള്ളതിനാൽ അനുഭവിച്ചിട്ട് വിമർശിക്കൂ എന്ന് വാദിക്കുന്നതിൽ ന്യായമില്ല ..! മറ്റൊരു തരത്തിൽ പറഞ്ഞാൽ വിമർശകരിൽ നിന്ന് ഒളിച്ചോടാൻ ഇവരുടെ ശൈഖുനമാർ പഠിപ്പിച്ചു നല്കുന്ന ബുദ്ധിയാണത് ..
ഇവിടെ സൂഫിസത്തെ അനുഭവിച്ചുയെന്നോ , അതെല്ലെങ്കിൽ സൂഫിസം പുല്കാൻ കൊതിക്കുകയോ ചെയ്യുന്ന ന്യൂജനറേഷൻ പിള്ളേർ കാണിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളൊന്നും സൂഫിസത്തിലേതല്ല ... സൂഫികളിലേക്കെത്താൻ നിങ്ങളിനിയും ഒരുപാട് നടക്കാനുണ്ട് .. സമകാലിക കേരളീയ പൊതു സമൂഹത്തിലെ മുസ്ലിം സംഘടനകൾക്കിടയിലെ വൃത്തിക്കെട്ട അന്തരീക്ഷത്തിൽ മനം മടുത്ത യുവജനതയിലേക്ക് കേരളത്തിലും കേരളത്തിനു പുറത്തും ആസ്ഥാനമുള്ള ചില ത്വരീക്കത്ത് പ്രസ്ഥാനങ്ങൾ സ്വാധീനം ഉറപ്പിക്കാൻ കഠിന ശ്രമങ്ങങ്ങൾ നടത്തുണ്ട് അതിൽപെട്ടുപോയതാണു നമ്മുടെ ചില കൂട്ടുകാർ ....അത്തരം ത്വരീക്കത്തുകാർ ചെയ്യുന്നത് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയെന്ന നാലാംകിട പരിപാടിയാണ് ... അതൊന്നും സൂഫികളുടെ മാർഗ്ഗമല്ല ..!
സൂഫികൾ പൂർണ്ണമായും ഭൗതികതയോട് വിരക്തിയും , പൂർണ്ണമായും ദൈവിക സാമീപ്യം ലഭിക്കാൻ സമയം ചെലവഴിക്കുകയും ചെയ്യുന്നവരാണ് .. തർക്ക ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ലയവർ . അവരൊന്നും ഫേസ്ബുക്കിലും ട്വിറ്ററിലും , വാട്സ് അപ്പിലും സമയം കളയുന്നവരല്ല ...! വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവരോ , വസ്ത്രം ധരിക്കുന്നവരോ അല്ല.. പണം സമ്പാദിക്കാനായി മാത്രം കുടുംബം വിട്ട് അന്യനാട്ടിൽ പോയി പണിയെടുക്കുന്നവാനോയല്ല സൂഫികൾ .... ഒരുപാട് പണം സമ്പാദിച്ച് ഈ ലോകത്ത് സുഭിക്ഷത ഒരുക്കുകയോ ചെയ്യുന്നവരല്ലയവർ ...
പാലത്തിങ്ങലെ എന്റെ നിഷ്കളങ്കരായ യുവത്വമേ നിങ്ങൾ പ്രവാചകനെ പഠിക്കൂ ... ദൈവത്തെ വായിക്കൂ .... മറ്റാരോടും കൊമ്പുകോർക്കാതെ നിങ്ങൾക്ക് ഈ ലോകത്തും നാളെ പരലോകത്തും സമാധാനവും സന്തോഷവും ലഭിക്കും ...! അതിന് നിങ്ങൾക്ക് ഒരു ത്വരീക്കത്ത് ശൈക്കിന്റെയും പിന്തുണ വേണമെന്നില്ല ... സാമാന്യ ബുദ്ധി മാത്രം മതി ... ഇസ്ലാം കടുത്തതല്ല ..വളരെ ലളിതം ... അതുകൊണ്ട് തന്നെയാണു എഴുത്തും വായനയും അറിയാത്ത മുഹമ്മദിന്റെ കയ്യിൽ കൊടുത്ത ഇസ്ലാം ഇന്നും സത്യമതമായി ഭൂലോകത്ത് സർവ്വവ്യാപിയായി ജ്വലിച്ചു നിൽക്കുന്നത്.
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ