ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജൂലൈ 17, വ്യാഴാഴ്‌ച

എന്റെ നാടിന്റെ സ്വപ്നം







ഒരു നാടിന്റെ പുരോഗതിയെ പരിഗണിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതിലേ പ്രധാന രണ്ടു ഘടകങ്ങളാണല്ലോ ഗതാഗത മാർഗ്ലങ്ങളുടെ വികസനവും,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയും അല്ലെങ്കിൽ പുരോഗതിയും...

ഇതിൽ ആദ്യം സൂചിപ്പിച്ചതിൽ മറ്റു നാടുകളേക്കാൾ ബഹു ദൂരം മുന്നിലാണ്...
അതിനായ് കയ്മെയ് മറന്ന് മുന്നിട്ടിറങ്ങിയ എല്ലാ ഓരോ വ്യക്തികളോടും,രാഷ്ട്രീയ പാർട്ടികളോടുമുളള കൃതഞ്ത വാക്കുകളിലൊതുക്കാവുന്നതല്ല,കാരണം ആ പുരോഗതിയേ നിത്യവും അനുഭവിക്കുന്നവരുടെ പ്രാർത്ഥനകളിലാണ് നിങ്ങൾ ഇടം നേടിയിരിക്കുന്നത്...

ഇനി രണ്ടാമത് സൂചിപ്പിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനത..അല്ലെങ്കിൽ വളർച്ചയില്ലാഴ്മ... എന്താണ് നമ്മുടേ നാടിനു മാത്രം ഇങ്ങിനെ ഒരു ശാപം ഉണ്ടായി എന്നു നിങ്ങൾ ഓർക്കാറുണ്ടോ...? വേറൊന്നുമല്ല അത്... നമ്മുടേ നാടിന്റെ മറ്റൊരു ശാപമായ തമ്മിൽ കുത്തും,പാരവെപ്പും,പിന്നെ സമ്മതിച്ചു കൊടുക്കാനുളള പ്രയാസങ്ങളും ഇവകളാൽ ഉണ്ടാകുന്ന ഈഗോ ക്ലാഷിന്റെ ഭാഗം കൊണ്ടു തന്നെയാണ് നമ്മുടെ സ്കൂൾ ഇപ്പോഴും നാലാം ക്ലാസ്സെന്ന കട്ടപ്പുറത്ത് കിടക്കുന്നത്...


AUTH
ചില സമയങ്ങളിൽ ഈ രാഷ്ട്രീയത്തോടും,രാഷ്ട്രീയ പാർട്ടികളോടും ,പ്രവർത്തകരോടും പുച്ഛം തോന്നി പോകും,എന്നോട് തന്നേയും,ഇത്രയൊക്കെ ആയിട്ടും പിഞ്ചു കുഞ്ഞുങ്ങൾ ബാഗും തൂക്കി ബസ്സു കയറി പോകുന്ന കാഴ്ച കാണുമ്പോൾ സങ്കടത്തേക്കാളുപരി ലജജയാണ് തോന്നുന്നത്... നാടിനായ് എന്തൊക്കെ ചെയ്താലും ഈ ഒരു വിടവ് നാണിപ്പിക്കുന്നത് തന്നേയാണ് ഓരോ പാലത്തിങ്ങൽകാരനേയും....
                                                                                                                    JAFAR SHIBU
ചില നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയും,ബാഹൂല്യങ്ങളും കാണുമ്പോൾ ശരിക്കും അസൂയ തോന്നും..ആ നിമിഷങ്ങളിൽ ഒരു പാലത്തിങ്ങൽകാരനായ് പിറന്നതിൽ ചെറിയ ഖേദം തോന്നി പോകും,

ഇതിനായ് ഇപ്പോഴും പരിശ്രമിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്ന മാന്യ വ്യക്തികളെ വിസ്മരിച്ചു കൊണ്ടല്ല ഇത്രയും പറഞ്ഞത്

,അവരോടുളള കൂറും കൂട്ടും നെഞ്ചിനടിയിൽ ഓരോ എന്റെ നാട്ടുകാരും സൂക്ഷിച്ചു വെച്ചിട്ടുണ്ട്...

ഇത് ആരോടുമുളള കോപത്താലല്ല, ഒരു ഹൈസ്കൂൾ എന്ന എന്റെ സ്വപ്നത്തിന് എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലം തൊട്ടുളള പ്രായമുണ്ട്,അതിൽ നിന്നുണ്ടാകുന്ന രോക്ഷാഗ്നിയല്ല... അപേക്ഷയുടെ സ്വരമാണ്... യാചനയുടെ ഈണമാണെന്റെ വരികൾക്ക് മൊത്തം....

അധികാരികളുടെ കണ്ണു തുറപ്പിച്ച് അതിന്റെ ആവശ്യകതയെ ബോധിപ്പിച്ചും കൊണ്ടു വരണം മിസ്റ്റർ അപ്ഗ്രഡേഷൻ... അതിന്റെ പിന്നിലുളള സങ്കേതികതയും,പൊളിറ്റിക്സും ഒന്നും ഞങ്ങൾക്കറിയേണ്ട പണ്ടാരം.... കുറേയായ് കേൾക്കുന്നു...                                         



പ്ലീസ് ഒരു ഹൈസ്കൂൾ തരൂ.. എത്ര റോഡുകൾ വേണേലും പകരം തരാം...
 
 എങ്കിലും പ്രകൃതി രമണീയമായ മൂന്നു ഭാഗവും 
പുഴകളാൽ ചുറ്റപ്പെട്ട പാലത്തിങ്ങലിൽ                      
 പിറക്കാനും,പിച്ചവെക്കാനും,കളിച്ചു വളരാനും ദൈവം എനിക്ക് അനുഗ്രഹമേകിയതിൽ ഞാൻ അഭിമാനിക്കുന്നു... അഹങ്കരിച്ചിരുന്ന ഒരു കാലവും പാലത്തിങ്ങലിനുണ്ടായിരുന്നു... ഒറ്റക്കെട്ടായ് നിൽക്കാനുളള ഐക്യം... കാരണവന്മാരേ ബഹുമാനിച്ചിരുന്ന മനസ്സ്... നല്ലതിനെ പിൻ പറ്റാനുളള ത്വര അത് ആരു പറഞ്ഞാലും...?

ഇതിൽ പലതും പല നാടുകളെ പോലെ പാലത്തിങ്ങലിനും നഷ്ടപ്പെട്ടു...

എന്റെ നാടിന്റെ ആ സ്നേഹവും ഐക്യവും ഏറേ കാലം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചത് കൊണ്ടാവാം അതെല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന എന്റെ നാടിനെ കാണുമ്പോൾ പല്ലും എല്ലും നഷ്ടപ്പെട്ട സിംഹത്തേ പോലെ മൂകമായ് എന്റെ ന
ാട് നിൽക്കുന്നത് കാണുമ്പോൾ പഴയ പ്രമാണിത്വം മനസ്സിലേക്കോടി വരുന്നു...

ആ കഴിഞ്ഞ കാല പുലരികൾ ഇവിടേ ഇനിയും പിറക്കണം... അതിന് യുവരക്തങ്ങളേ നിങ്ങൾ മുന്നോട്ടു വരണം... അതിന് ആദ്യം നാടിന്റെ ചരിത്രമറിയണം.. നാടിനെ സ്നേഹിച്ച് സേവിച്ച് ജീവിച്ചു മരിച്ചു പോയ പ്രമുഖരേ പറ്റി പഠിക്കണം... ആ ഐക്യവും,സ്നേഹവും തിരികേ കൊണ്ടു വന്ന് ജാതിയും,മതവും,രാഷ്ട്രീയവും മറന്ന് നമ്മുടേ നാടിന്റെ എല്ലാ വികസനവും,പുരോഗതിയും നേടിയെടുത്തും,അതിനായ് പ്രവർത്തിച്ചും മുന്നോട്ടു പോവണം... എങ്കിൽ... നിങ്ങളുടെ അടുത്ത തലമുറയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ തല താഴ്ത്തി പിടിച്ചു നിൽക്കേണ്ട ഗതികേട് ഞ്ഞങ്ങളെ പോലെ നിങ്ങൾക്കാതിരിക്കാൻ ... പോരാടി നേടിയെടുക്കൂ... സജജരാവൂ...

നമ്മുടേ ഓരോ പ്രവർത്തനങ്ങളും ഈ ലോകത്തും,പരലോകത്തും പ്രതിഫലമർഹിക്കുന്നതാവട്ടേ....

ആമീൻ യാ റബ്ബ്
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ