ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014 ജനുവരി 22, ബുധനാഴ്‌ച

ചില ഫേഷ്യല്‍ മുക്ക് ചിന്തകള്‍....


Iqbal Chuzhali
1.പാലത്തിങലെ നടത്തിയ വടം വലി മത്സരം ഈ ബുക്കില്‍ കണ്ടുടനെ റിയാദിലുള ഞമ്മടെ പാലത്തിങലുകാരന്‍ സുഹ്രിത്തിനെ വിളിച്ചൊരു കൊട്ട് കോടുത്തു.."കപ്പ് മറുനാട്ടുകാര്‍ കൊണ്ട്പോയല്ലോടാ?" നിന്റെ പിള്ളേര്‍ എവിടെ നോക്കി നിക്കുകയായിരുന്നു?...ഉടനെ വന്നു മറുപടി "അവന്‍ പ്രവാസിയായ ശേഷമാണ്‍ പഞ്ജഗുസ്ഥി,വടംവലി പോലുള്ള മത്സരങളീല്‍ കപ്പ് നാടിന്‍ അന്യമായതെന്ന്...പഹയനോട് പിന്നൊന്നും പറയാന്‍ പോയില്ല..ഏല്‍ക്കില്ല അതു തന്നെ കാര്യം...................................2ഫേസ്ബുക്കിന്റെ തെരുവിലൂടെ കാഴ്ച്ചകളും കണ്ട് അലക്ഷ്യമായി നടന്ന ഒരു ദിനത്തില്‍ ഒരുത്തന്‍ പതിച്ച രണ്ട് മൂന്ന് പോസ്റ്റ്റുകള്‍ കണ്ടു.രണ്ടെണ്ണത്തില്‍ വിഷയം സുന്നി ഐക്യം തന്നെ..മൂന്നാമത്തെ പോസ്റ്റില്‍ സലഫി പ്രസ്ഥാനങള്‍ കൂടിച്ചേരേണ്ട് അനിവാര്യതയും... രാത്രി എട്ട് മണിയോടടുത്ത് കക്ഷിയെ വിളിച്ചു.."അങേത്തലക്കല്‍ അവന്റെ ശബ്ദത്തിനും മീതെയായി കയ്യടിയും ആഹ്ളാദ സ്വരങളും കേട്ടു" കാര്യം ചോദിച്ചു നീയെവിടെയാ?.."മറ്റവന്‍മാരുടെ കള്ളത്തരങള്‍ വീഡിയോ സഹിതം തുറന്ന് കാണിക്കുന്നു ഞമ്മടെ പാലത്തിങലില്‍.നീയിപ്പൊ കട്ട് ചെയ്യ് പിന്നെ വിളിക്ക് എന്ന മറുപടിയും കിട്ടി...
Fb link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ