![]() |
| Fazal Rahman |
എന്റെ ഗ്രാമത്തിലെ സാമൂഹിക സാംസ്കാരിക വാണിജ്യ സിരാ കേന്ദ്രമായ POK സ്റ്റോര്‍ (പെട്ടി പീട്യ) കൊട്ടന്തല മൂന്നു പതിറ്റാണ്ട് പിന്നിട്ടു.വ്യാപാര കുത്തകയും പൈതൃകവും പേറി ഇവിടെ ഇന്നും തലയുയര്‍ത്തി നില്കുന്നു .ഒരുപാട് ചിന്തകളെയും ചന്തികളെ നെഞ്ചില്‍ ഏറ്റി തയംബിച്ചു ക്ഷയം പിടിച്ച ആ പഴയ ബെഞ്ചുകളും മേശകളും പെട്ടി പീടികയും കോണ്‍ഗ്രീറ്റ് വിപ്ളവത്തില്‍ നാടു നീങ്ങി.
നേരം വെളുക്കുമ്പോയുള്ള ചായകുടിയും ബീഡിയും ബടായിയും ഒഴിച്ച് കൂടാനാകാത്തവര്‍ ഇന്നും ഇവിടെ എത്തിച്ചേരുന്നു
.ചന്ദ്രികയില്‍ വരുന്ന
തും വരാത്തതുമായ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടും.
സമയം ഉച്ചയൂടടുക്കുമ്പോള്‍ എല്ലായിടത്തുമുള്ള പോലെ ഈയുള്ളവനടക്കം തൊഴില്‍ രഹിതര്‍ (താല്പര്യമില്ലാത്തവര്‍)) )൨))
രംഗം കയ്യടക്കും.വയര്‍ നിറയെ പരദൂഷണ ചാക്ക് നിറച്ചു സ്ഥലം വിടും.ദൈവമേ ഈ ലോകത്ത് പീടിക വരാന്തകള്‍ ഇല്ലായിരുന്നെങ്കില്‍' ഓര്‍ക്കാന്‍ കുടി വയ്യ.
വൈകുന്നേരങ്ങളില്‍ TV പരിപാടികളും ചര്‍ച്ചകളും പിണക്കങ്ങളും ഇണക്കങ്ങളുമായി ഇന്നും POK യും പരിസരവും സജീവമാണ്.
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക








അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ