ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014 ഫെബ്രുവരി 4, ചൊവ്വാഴ്ച

നെഹ്റിൻ

Shaneeb Moozhikkal
" Nehrin " എന്നാണു ഇവൾക്ക്‌ പേരിട്ടത് . പുഴയുടെ സമ്പുഷ്ടത പൂർണ്ണമായും കുടികൊള്ളുന്നത് അതിന്റെ അടിത്തട്ടിലാണ് . ' നെഹറിൻ " എന്ന പദം സൂചിപ്പിക്കുന്നതും ആ അടിത്തട്ടിനെയും അതിലെ സമ്പുഷ്ടതയെയുമാണ്‌ . ചെറുപ്പം മുതൽ ഈ കടലുണ്ടി പുഴയുടെ സമ്പുഷ്റ്റതയും, നന്മയും , അനുഗ്രഹവും നേരിൽ അനുഭവിച്ചതുകൊണ്ടാവാം ഒരു കുഞ്ഞുണ്ടായപ്പോൾ "Nehrin" എന്ന് പേരിട്ടു ..!

രണ്ടു ദിവസം മുന്പ് ആദ്യമായി ഞാനിവളെ നമ്മുടെ പുഴയിലെക്കിറക്കി , കടുത്ത വേനൽ നല്കിയ ദയനീയ മുഖമാണ് നമ്മുടെ

സഞ്ചാരി

Safdar Palathingal
പലത്തിങ്ങലിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നായ ഖാന്‍ സാഹിബിന്‍റെ കെട്ടിടത്തിലെ ആ അടച്ചിട്ട നിരപ്പലകകളുള്ള പീടികക്കു മുമ്പില്‍,
കൃത്യമായിപ്പറഞ്ഞാല്‍ പഴയ കോണ്‍ഗ്രസ്‌ ഓഫിസിനു താഴെ വരാന്തയില്‍ വര്‍ഷങ്ങളോളം കിടന്ന ആ വൃദ്ധന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.കൊരിച്ചോരിയുന്ന
മഴയെത്തും,ഡിസംബറിന്‍റെ മരംകോച്ചും തണുപ്പിലും,കടുത്ത വെനലിലുമൊക്കെ അദ്ധേഹത്തിന്റെ ഊണും, ഉറക്കവും ഒക്കെ ആ പീടികത്തിണ്ണയില്‍ തന്നെ ആയിരുന്നു..
വെള്ള കുര്തയണിഞ്ഞു ഒരല്പം പ്രൌഡിയോടെയുള്ള നടത്തം.നരച്ച താടിക്ക്‌ ഒരു സാത്വികന്റെ പരിവേഷം,ഭാണ്ഡങ്ങള്‍ ഒരു സഞ്ചാരിയെപ്പോലെ,,

രാവിലെ ഉറക്കമുണര്‍ന്ന് പാലത്തിങ്ങലിലെ

ഒറ്റവലിക്ക്‌ കുടിച്ച്‌ തീർക്കാവുന്ന ഒരു തരം മോര്

Shaneeb Moozhikkal
ഒറ്റവലിക്ക്‌ കുടിച്ച്‌ തീർക്കാവുന്ന ഒരുതരം മോരുണ്ട്‌ കീരനല്ലൂർ ന്യൂകട്ട്‌ ഭാഗത്ത്‌..

കഴിഞ്ഞ ദിവസം ഞാനും ശരീഫും ഒന്നു നാടുകാണാനിറങ്ങി. ഒടുക്കം ഞങ്ങൾ " ചെറിയ കോയ തങ്ങളുടെ " കടയിലെത്തി; കുടിക്കാനായി അവിടെയുള്ളത്‌ ഞാൻ നേരത്തെ പറഞ്ഞ മോരാണു. നാട്ടുവിശേഷങ്ങളും , ചില്ലറ ചരിത്രവും പരാമർശിച്ച ഞങ്ങളുടെ സംസാരത്തിനിടയിൽ അദ്ദേഹം രണ്ടു ഗ്ലാസുകളിൽ മോരു റെഡിയാക്കി ഞങ്ങൾക്ക്‌ നീട്ടി.. അതൊരൊറ്റ വലിക്കങ്ങ്‌ കുടിച്ചു തീർത്തു എണീക്കുന്നേരം ഞങ്ങളോട്‌ വീണ്ടുമെത്തണമെന്നു " തങ്ങൾ " ഓർമ്മിപ്പിച്ചു..
കുറച്ചങ്ങോട്ട്‌ ഇടതു ഭാഗത്തേക്ക്‌ പോയാൽ "

മഴ

Mubashir Sangam
ചിന്നി ചിതറി വന്ന മഴ.......
അങ്ങനെ വെള്ളത്തിന്‍റെ ശാപ മോശം തീര്‍ന്നിരിക്കുന്നു
ചീവിടുകളുടെയും തവളകളുടെയും കളകളാരവം തുടങ്ങിയിരിക്കുന്നു.......
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്‍റെ പൊന്‍ കിരണങ്ങള്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു...
പാടത്തും പറമ്പിലും വെള്ളം കയറിയിരിക്കുന്നു......
കുളങ്ങളും തോടുകളും നിറഞ്ഞിരിക്കുന്നു...
മീന്‍ വേട്ടക്കാര്‍ രാപകലില്ലാതെ പണിയെടുക്കുന്നു..
ഇനി മഴയുടെ രാപകലുകള്‍...

സ്കൂളിലെ ആദ്യ ദിനം

Rahim Pathinaram Kandathil
ഇന്ന് വിദ്യാലയങ്ങൾ തുറന്നു.
ഞാൻ എന്റെ മകന്റെ കൂടെ അവന്റെ സ്കൂളിലേക്ക് പോയിരുന്നു. അവന്റെ സ്കൂൾ ദിവസത്തിലെ ആദ്യ ദിനാമായിരുന്നു ഇന്ന്.

ഭൂരിപക്ഷം കുട്ടികളും കരഞ്ഞു കൊണ്ടേയിരുന്നു...!

ഒരുകാര്യം തീർച്ചയാണ് - പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു ശേഷം ഇതേ വിദ്യാലയത്തിന്റെ പടികൾ കടന്നു പുറത്തേക്കു പോവുമ്പോൾ അവരുടെ കണ്ണുകൾ അന്നും നനയുന്നുണ്ടായിരിക്ക്കണം!
നാമെല്ലാം അങ്ങിനെയായിരുന്നല്ലോ?

നമ്മുടെ സ്കൂൾ ദിവസങ്ങളിൽ ക്ലാസ്സിലേക്ക് പോയിരുന്നത് മടിപിടിചു,അലസമായി,സാവധാനമായിരുന്നു. കൂട്ടബെല്ലടി കേൾക്കുമ്പോൾ തിരിച്ചുപോക്ക്

തേനീച്ചയുടെ വികൃതി

Yoosaf Nadammal
എന്നത്തെ പോലെ എന്നും ഞാന്‍ ജോലി കഴിഞ്ഞുവന്നിരുന്നു ഒരു ദീര്‍ഘ ശ്വാസം ഇട്ടതേ ഉള്ളൂകുന്നു ഊരോത്തുമല പോലൊരു സാതനം" ,നിറയെ തേനീച്ചകളും .തലയില്‍ കൈ വെച്ച് ഇനി എന്ത് ചെയ്യുമെന്നലോചിചിരുന്നപ്പോഴാണ് എന്‍റെ കൂടെ ജോലി ചെയ്യുന്ന യമാനിയുടെ വരവ് . യശ്ഫീ....... യശ്ഫീ......... ഇതു കണ്ട അവന്‍ നേരെ പൊയി അടുത്ത റൂമിലെ യമാനികളെ കൂട്ടി വന്നു .പിന്നെ,അവിടെ കലപില കലപിലാന്ന് ഗിര്‍ ഗിര്‍ തുടങ്ങി .തെനീച്ചയിലെ മലിക്കിനെ (രാജാവ്‌) അതിനെ പിടിച്ചാല്‍ ബാകിയെല്ലാം താനേ പൊയ്കൊള്ള്മെന്നു ഒരുത്തന്‍ .രാജാവിനെ എങ്ങനെ കണ്ടുപിടിക്കുമെന്ന് മറ്റവന്‍ ,കത്തിച്ചുകലയാം

ശിഹാബ്

Rahim pk 
ഇവൻ ശിഹാബ്,
ശിഹാബിനെ അറിയാത്തവർ നമ്മുടെ ഈ ഗ്രൂപ്പിൽ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല.
ഒരുപാട് മാസത്തെ ഇടവേളക്കുശേഷം ഇന്നലെയാണ് ഞാൻ ഇവനെ കണ്ടുമുട്ടുന്നത്. അസുഖമായി വീട്ടിൽ റെസ്റ്റിൽ ആയിരുന്നു.
ആൾ ഇപോ നല്ല ചുള്ളനായ മട്ടുണ്ട്.

16 മാസങ്ങൾക്ക് മുന്പ് എന്റെ പ്രിയ സുഹൃത്ത് പരപ്പനങ്ങാടിയിലെ അഡ്വക്കേറ്റ് ജയദേവൻ നായരുടെ അപകട മരണത്തിനു ദ്രിക്ഷാക്ഷി ആയതിന്റെ ഷോക്കിൽ ആയിരുന്നു ശിഹാബ് ഇത്രയും നാൾ.

പരപ്പനങ്ങാടി കോടതിയുടെ മുൻപിൽ റോഡ്‌ മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിൽ വന്ന ഒരു കൌമാരക്കാരന്റെ ബൈക്ക് ഇടിച്ചായിരുന്നു വക്കീൽ മരിച്ചത്. വക്കീലിനെ അറിയാമായിരുന്ന ശിഹാബിനു ആ ദാരുണ സംഭവം വല്ലാദെ ഞെട്ടലുണ്ടാക്കി.

നമ്മുടെ സ്വന്തം ആലിക്കോയ

Shebu 
ഇദ്ദേഹത്തെ അറിയാത്ത പാലത്തിങ്ങൽക്കാർ വിരളം ....അറിയപ്പെടാന്‍ പാകത്തിന് അദ്ദേഹം ആരുമാണെന്ന് അദ്ദേഹം അവകാശപ്പെടാറില്ല. അവനവനെ തന്നെ വലുതാക്കി ജാടകളുടെ ലോകം തീര്ക്കുന്ന മഹാന്മാര്ക്കും മഹതികള്‍ക്കും ഇടയിലായി വേറിട്ടൊരു വെക്തിആയി നമ്മുടെ സ്വന്തം ആലിക്കോയ .....

പള്ളിയും മുതവ്വയും

Yoosaf Nadammal
എന്‍റെ കമ്പനി ഗോടോവ്നിനോട് ചേര്‍ന്ന് ഒരു സ്രാംബിയ (ചെറിയ പള്ളി) ഉണ്ട്. ഞങളുടെ നാട്ടില്‍ ഇതിനെ സ്രാംബിയ എന്നും വിളിക്കാറുണ്ട് ,അവിടെ ഒരു ബംഗാളി മുതവ(മുക്രി ,മുസ്ലിയാര്‍ ) ആണുള്ളത്. ബാങ്ക് വിളി നമസ്കാരം ഇതെല്ലാം ഈ മുതവ്വയുടെ ജോലിയാണ് ,ഇന്നലെ ഞാന്‍ അസര്‍ നമസ്കാരത്തിനു പോയപ്പോ മൂപ്പരെ കണ്ടില്ല ,ബാങ്ക് വിളിയും ഞാന്‍ കേട്ടില്ല . ഇനിഎങ്ങാനും മൂപ്പര് നിതഖാത്ത്തില്‍ പെട്ടോ ? അങ്ങനെയെങ്കില്‍ മുത്തവ്വ പണി നിതാഖാത്ത്തില്‍ എക്സ്ലെന്റ്റ് വിഭാഗത്തില്‍ പെടില്ലേ ? എനിക്കൊരു എത്തും പിടിയും കിട്ടിയില്ല .സ്രാംബി

ശ്രീശാന്തും, രഞിനിയും.

Iqbal Chuzhali
ശ്രീശാന്തും, രഞിനിയും. മലയാളത്തെ വാനോളമുയര്‍ത്തിയ മലയാളികള്‍....സോഷ്യല്‍ മീഡിയയിലൂടെയും പീടികക്കോലായിലും രണ്ട് മൂന്ന് ദിവസങളായി മലയാളി പറയുന്ന സഭ്യമല്ലാത്ത് വാക്കുകളില്‍ ഒരു തൊണ്ണൂറു ശതമാനവും ഇവര്‍ക്കവകാശപ്പെട്ടത്....ഇവിടെ അസ് ഹറും,ജഡേജയും,പ്രഭാകരനും വാതു വെപ്പില്‍ പെട്ടു.കാവ്യാമാധവന്‍ വോട്ട്കുത്ത് പെരുന്നാളിനു ക്യൂ തെറ്റിച്ചു...അവര്‍ക്കു നെരെയൊന്നുമില്ലാത്ത ഈ പ്രധിഷേധത്തിന്റെ കാരണം..കാരണം മാറ്റൊന്നുമല്ല..രണ്ട് പെരും അഭിനയിച്ച ആദ്യഭാഗത്തെ രസങള്‍ മലയാളിക്കത്ത്ര ദഹിച്ചില്ല..ശ്രീ ഹൈഡനു നേരെ കൊഞനം കുത്തിയെങ്കില്‍ രഞിനി സകല

കളിയാട്ടം

Sanfeer Kv
കളിയാട്ട ഉത്സവം ( കളിയാട്ടം ) നമ്മുടെ കാര്‍ഷിക ഉത്സവമാണോ ..? കാര്‍ഷിക അഭിവൃധിക്കും , വറുതി. ക്ഷാമം ,എന്നിവയില്‍ നിന്ന് രക്ഷനേടുക എന്ന വിശ്വാസത്തിലാണ് ഈ ഉത്സവം വര്‍ഷംതോറും നടത്തി വരുന്നത് .. ഈമാസം കളിയാട്ടം കൊടി ഉയരുന്നു . 
"കുഞ്ഞി കുതിരക്ക് വെള്ളം കൊടുക്കെടി .. 
കുഞ്ഞാ ചീരോ പെണ്ണേ ......."

ഈ ഈരടികള്‍പാടി ഹൈന്ദവ സഹോദരങ്ങള്‍ തളിയോലകള്‍ കൊണ്ട് കുതിരകെട്ടി , മമ്പുറം മഖാമില്‍ ദര്‍ശനവും നടത്തി കളിയാട്ടക്കാവില്‍ കോഴികളെ ബലികൊടുത്ത് അവസാനം കുറിക്കുന്ന ഈ ഉത്സവത്തിന് ഒരു മതേതര മുഖമുണ്ട് ....
നിങ്ങളുടെ കളിയാട്ട ഉത്സവ അനുഭവങ്ങള്‍ പങ്ക് വെക്കൂ സുഹൃത്തുക്കളെ ...........

  • .

സമയം

Mubashir Sangam
സമയം അത് വിലമതിക്കാനാവാത്ത അമുല്യ നിധിയാണ്‌ . സമയം അത് അല്ലാഹുവിന്‍റെ ഖജാനയില്‍ മാത്രമുള്ളതാണ് എന്ന് വൈക്കം മുഹമ്മദ്‌ ബഷീര്‍ പണ്ട് പറഞ്ഞത് ഇപ്പോള്‍ ഓര്‍മ വരുന്നു നമ്മള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ...സമയമെന്ന ഈ അമുല്യനിധിയെ നാം എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് .ഒരു കോടി പണം നഷ്ട്ടമായാല്‍ അത് നേടിയെടുക്കാം എന്നാല്‍ ഒരു നിമിഷം നഷ്ട്ടമായാലത് ഒരിക്കലും നേടിയെടുക്കാനവില്ല നമുക്ക് നഷ്ട്ട പെടുത്തുന്ന ഓരോ നിമിഷങ്ങളും ധാരാളം അവസരങ്ങളാണ് കൈമോശം വരുത്തുന്നത് സമയ ബോധം ഉള്ളവര്‍ക്ക് ഒരിക്കലും നഷ്ട്ട ബോധം ഉണ്ടാകില്ല അത് കാലം തെളിയിച്ച സത്യമാണ് ലക്ഷ്യബോധം ഉള്ളവര്‍ ഒരിക്കലും സമയം പാഴാക്കി കളയില്ല : പഠനം ,ജോലി ,വിനോദം ,വായന,ഭക്ഷണം ,വിശ്രമം , ഇവയൊക്കെ നമുക്ക് കൃത്യമായി ചെയ്യാം കഴിയണമെങ്കില്‍ സമയത്തിന്‍റെ മൂല്യം നാം ആദ്യം തിരിച്ചറിയണം സമയമാണ് നമ്മുടെ ആയുസ്സ് കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും നമ്മുടെ ആയുസ്സിന്‍റെ ഭാഗങ്ങളാണ് ഒരു ദിവസം നാം എത്രയോ സമയം വെറുതെ കളയുന്നുണ്ട് അതിനെ കുറിച്ച് ആരെങ്കിലും എപ്പോയെങ്കിലും ചിന്തിക്കാറുണ്ടോ .....? ഇന്നു ചെയ്തു തീര്‍ക്കേണ്ട ഒരു കാര്യവും സമയം ഉണ്ട് എന്ന് വെച്ച് നാളത്തേക്ക് മാറ്റി വെക്കുക അത് തീര്‍ച്ചയായും ഒരാള്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രമേ നല്‍കു.സമയ മെന്ന ജീവിതത്തിലെ സമ്പത്തിനെ നാം ഒരിക്കലും പാഴാക്കി കളയരുത് നഷ്ട്ടപെട്ടു പോയ നിമിഷങ്ങളും ദിവസങ്ങളും ഒരിക്കലും തിരിച്ചു വരില്ല

വോളിബോളും പള്ളിപ്പടിയും

Shaneeb Moozhikkal
വോളിബോൾ കളിയെ പ്രൊഫഷണൽ രൂപത്തിൽ തന്നെ വളർത്തിയെടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ പള്ളിപ്പടി വളരെ മുൻപ്‌ തന്നെ രംഗത്തുണ്ടായിരുന്നു. പള്ളിപ്പടിയിലെ വോളിബോൾ ഗ്രൗണ്ട്‌ നമ്മുടെ പ്രദേശങ്ങളിലെത്തന്നെ പ്രധാനപ്പെട്ടൊരു ഗ്രൗണ്ടാണു..ആദ്യ കാലങ്ങളിലുണ്ടായിരുന്ന പല പ്രമുഖരായ കായിക പ്രേമികളും വോളിബോൾ കളിയെ സജീവമാക്കിനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചവരാണു. പള്ളിപ്പടിയിൽ ലക്ഷണമൊത്തൊരു ഗ്രൗണ്ടും വോളിബോൾ പ്രേമികളും പണ്ടുമുതലെ ഉണ്ടായിരുന്നതിനാൽ അക്കാലത്ത്‌ നിലവാരമുള്ള പല ടൂർണ്ണമെന്റുകളും ഈ ഗ്രൗണ്ടിൽ വെച്ചു നടന്നിട്ടുണ്ട്‌.

ജില്ലയിലെ പ്രമുഖരായ ടീമുകൾ പങ്കെടുക്കാറുള്ള ടൂർണ്ണമെന്റുകൾ എന്റെ കുട്ടിക്കാലത്ത്‌

നൌ അറ്റ് കല്യാണം

Iqbal Chuzhali
പ്രഭാതത്തില്‍ പേസ്റ്റും ,ബ്രഷും ,കയ്യിലെടുത്ത് ബീഡിയും തീപ്പെട്ടിയും ട്രൌസറിന്റെ പോക്കറ്റിലുണ്ടോന്ന് ഉറപ്പ് വരുത്തി,ദിനപത്രവും കക്ഷത്തിലിലു വച്ച് വെളിക്കിരിക്കാന്‍ പോകുന്നവരുണ്ടാകുമോ?ഉണ്ടായിരിക്കാം.ഒന്നുകില്‍ ടൈംടെബില്‍ ജീവിക്കുന്നവന്‍..അതല്ലെങ്കില്‍ സ്തലകാലബോധമില്ലാത്തവന്‍.......പ്രഭാതം മുതല്‍ പ്രദോഷം വരെ വിക്രമാതിത്യന്റെ തോളിലെ വേതാളത്തെ പ്പോലെ ഫേസ്ബുക്ക് പോസ്റ്റും കോണ്ട് നടക്കുന്നവനുണ്ടാകുമോ? ഉണ്ടായിരിക്കാം...അല്ല ഉണ്ട് എന്ന് തറപ്പിച്ച് പറയാം...ദൈനംദിനജീവിതത്തില്‍ അത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു ഈ ബുക്ക്................നൌ അറ്റ് കല്യാണം, ബിസായം,തക്കാരം അമ്മായി

2014 ഫെബ്രുവരി 3, തിങ്കളാഴ്‌ച

ദി ഗ്രേറ്റ്‌ ബാലാൻ തോട്

പണ്ട് പണ്ട് ...
Shareef Thenath
ഒരു കർക്കിടകത്തിൽ മലപ്പുറം മഹാരാജ്യത്ത് അതിഘോരമായി മഴപെയ്തു. സർവത്ര വെള്ളം. നാല് ചുറ്റിൽ നിന്നും ഒലിച്ചു വന്ന കലക്കവെള്ളം ഒഴുകാൻ തുടങ്ങിയപ്പോൾ കടലുണ്ടിപ്പുഴ രാപ്പകൽ സമരത്തിന്റന്നത്തെ സെക്രട്ടറിയേറ്റ് തെരുവ് പോലായി.
മഴ കൊണ്ട്‌ കൊണ്ട് കടലുണ്ടിപ്പുഴക്ക്‌ വട്ടായി. മനസ്സാകെ കലങ്ങി മറിഞ്ഞ പുഴ ഭ്രാന്തെടുത്ത് ഓടാൻ തുടങ്ങി.
രാവും പകലും അക്ഷീണം ഓടാൻ തുടങ്ങിയ പുഴ മൂഴിക്കൽ കടവും കടന്നു അന്തമില്ലാതെ സ്പീഡിൽ വന്ന് പാലത്തിന്മേൽ തലതല്ലി വീണു.! പാലതിന്റപ്പുറത്തെ

കൊതോരി നാസര്‍

Shebu 
കൊതോരി നാസര്‍ ....പാലത്തിങ്ങല്‍ന്റെ ഓരോ മണ്‍തരികള്‍ക്കും സുപരിചതനാണ് ഇദ്ദേഹം.വര്‍ഷങ്ങള്‍ക്കു മുന്പേ പ്രവാസി ആയിരുന്ന നാസരില്‍ നിന്നാണ് അന്ന് കേട്ടുകേൾവി മാത്രമായിരുന്ന ഗള്‍ഫ്‌ എന്ന മായിക സ്വപ്ന ലോകത്തെ കുറിച്ച് ഞാനും എന്റെ കൂട്ടുകാരും അറിഞ്ഞിരുന്നത് .

പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു അല്ലെ നമ്മുടെ പ്രവാസത്തിന്...മരുഭൂമിയിലെ മരീചിക തേടിയുള്ള ഈ യാത്രക്ക് ഇത്രയും പഴക്കം ഉണ്ടെങ്കിലും പ്രവാസത്തിന്റെ ശബ്ദം നമ്മളൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല, കടല്‍ കടന്നപ്പോള്‍ പറയാനുണ്ടായിരുന്നതും പറഞ്ഞു കേട്ടതും എല്ലാം സ്നേഹത്തില്‍ പൊതിഞ്ഞ പച്ചപ്പാര്‍ന്ന മരുഭൂമിയുടെയും എണ്ണകിണറുകളുടെയും പൊടിപ്പും

എന്റെ പാലത്തിങ്ങല്‍ ....

Mubashir Sangam
പാലത്തിങ്ങല്‍ .......
പ്രക്രതി അതിന്‍റെ മുഴുവന്‍ വരദാനങളും കനിഞ്ഞു നല്‍കിയ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ കടലുണ്ടി പുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു സുന്ദര ഗ്രാമം അതാണ് പാലത്തിങ്ങല്‍ ....

പ്രക്രതിയുടെ പച്ചപ്പാലും കടലുണ്ടി പുഴയുടെ സൗന്ദര്യത്താലും ജാതി-മത , രാഷ്ട്രീയ വേത മന്യേ ജനങ്ങള്‍ പരസ്പര സഹായത്തോടെയും സന്തോഷത്തോടെയും തിങ്ങിപാര്‍ക്കുന്ന മത സൌഹാര്ധത്തിന്‍റെ വളക്കുറുള്ള മണ്ണ് ....

കലാ-സാംസ്‌കാരിക , കായിക മേഖലകളില്‍ എന്നും മികവു പുലര്‍ത്തുന്ന പാലത്തിങ്ങലിന്‍റെ നാമം മലപ്പുറം ജില്ലയില്‍ മാത്രമല്ല അങ്ങ് മലബാറില്‍ തന്നെ പ്രസിദ്ധമാണ് .പണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തന്നെ കീരനലൂര്‍ എന്ന മുന്‍ നാമത്തില്‍ പാലത്തിങ്ങല്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് . നമുക്ക് മുന്‍പ് മണ്മറഞ്ഞു പോയ ബ്രിട്ടീഷ് തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ചു ഭാരതത്തിന്‍റെ സോതന്ത്രത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച നമ്മുടെ പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ ,പള്ളികള്‍ ,അമ്പലങ്ങള്‍, പാലങ്ങള്‍ ,ചരിത്ര സ്മാരകങ്ങള്‍ എന്നിവ ഇപ്പോയും പാലത്തിങ്ങല്‍ അങ്ങാടിയുടെ തിരുമുറ്റത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്നു . ഹോട്ടല്‍ ജനത സ്ഥിതിചെയ്യുന്ന കെട്ടിടവും , സ്രാബി പള്ളിയും നമ്മുടെ പാലവും എല്ലാം

ആതുരസേവനരംഗത്ത് വേറിട്ടൊരു മാതൃക(ഡോക്ടർ യാസർ)

Shebu 
ചികിത്സ പണക്കൊഴുപ്പിന്റെ മേഖലയായി അതിവേഗം മാറുന്നതിനിടയില്‍ സൗജന്യ ആതുരസേവനം നൽകി നമ്മുടെ നാട്ടുകാരനായ പാലത്തിങ്ങലിന്റെ സ്വന്തം ‍ഡോക്ടർ കുണ്ടാനത്ത് യാസർ മാതൃകയാകുന്നു.പാലത്തിങ്ങൽ അങ്ങാടിയുടെ സമീപത്തുള്ള ക്ലിനിക്കിൽ എല്ലാ വെള്ളിആയ്ച്ചകളിലും സൗജന്യ ചികിത്സ ചെയ്തുവരുന്ന ഡോക്ടര്‍ യാസർ പാലത്തിങ്ങൽന്റെ സ്വന്തം ഡോക്ടര്‍ ആയി മാറിയതില്‍ അതിശയോക്തിയില്ല. ആതുര സേവനം കേവലം കച്ചവടമായി മാറുന്ന ഇക്കാലത്ത് സ്വന്തം വൈഭവവും, സ്നേഹവും കൈമുതലാക്കിയുള്ള അദ്ദേഹത്തിന്റെ ചികിത്സാരീതി ഈ ധിഷണാശാലിയെ നാട്ടുകാർക്ക് പ്രിയങ്കരനാക്കുന്നു .പാലതിങ്ങലെ സാധാരണക്കാരായ തൊയിലാളികളും കര്‍ഷക കുടുംബങ്ങളുമൊക്കെ ചികിത്സ തേടിയെത്തുന്ന പാലത്തിങ്ങൽ അങ്ങാടിയിലെ ക്ലിനിക്ക് ലെ സൗജന്യ ചികിത്സയും ചികിത്സകരുടെ സാന്ത്വനവും പാവപ്പെട്ട രോഗികള്‍ക്ക് വളരെ ഏറെ ആസ്വാസമെകുന്നുണ്ട് . വലിപ്പചെറുപ്പമില്ലാതെ ആര്‍ക്കും ഏത് സമയത്തും

പാലത്തിങ്ങലെ ഉത്സവങ്ങള്‍

    Safdar Palathingal
ഉത്സവങ്ങള്‍ നമ്മുടെ ഗ്രാമീണാന്താരീക്ഷത്തെ കൂടുതല്‍ വര്‍ണാഭമാക്കുകമാത്രമല്ല മതസൌഹാര്‍ദ്ദത്തിന്റെ
നേര്‍കാഴ്ചകള്‍
ആയിരുന്നു.പാലത്തിങ്ങലിലെ ഈ സാഹോദര്യം മറ്റുളളവര്‍ക്ക് മാതൃകയാണ്.പുറ്റാട്ടു തറയിലെ കുട്ടിക്കരിയയുടെ കുടുംബക്ഷേത്രത്തിലെ
ഉത്സവവും.കൈതവളപ്പിലെ ഉത്സവവും നമ്മുടെ ഗ്രാമീണതയെ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കാറുണ്ടായിരുന്നു.ഉത്സവത്തിന്റെ പ്രധാന ഇനം
ഉറച്ചിലും{തുള്ളല്‍},മറ്റു കലാപരിപാടികളും. എല്ലാത്തിനും കൊഴുപ്പേകാന്‍ കതിന വെടികളുടെ അകമ്പടിയും.ദേവിക്ക് ഇഷ്ടപെട്ട വെടി മുഴങ്ങട്ടെ എന്ന
അറിയിപ്പോടെ പുലരുവോളം കതിന മുഴങ്ങി കൊണ്ടിരിക്കും..വളക്കച്ചവടക്കാര്‍,തുണിക്കച്ചവടക്കാര്‍.മിട്ടായകച്ചവടക്കാര്‍ അവരുടെ കച്ചവടം പൊടി
പൊടിക്കും.ഒന്നു വെച്ചാല്‍ രണ്ടു വെച്ചാല്‍.... എന്ന കിലുക്കിക്കുത്ത് കെങ്കേമമായി നടക്കും.
കുറച്ചു കാലമായി ഉത്സവങ്ങള്‍ കുറവാണ്..പുറ്റാട്ടു തറയില്‍ ക്ഷേത്രം പണി പൂര്‍ത്തിയായി വരുന്നുണ്ട്. ഉത്സവം ഉണ്ടാവുമെന്ന് അറിഞ്ഞു.പഴയ ഗ്രാമീണ
ഐശ്വര്യം എന്നും നമ്മുടെ നാട്ടില്‍ നില നില്‍ക്കട്ടെ..



പാലത്തിങ്ങല്‍സ്രാംബി

Yasar Keeran
സ്രാംബി...ഒരു 
പൈതൃകത്തിന്റെ തുടക്കം ...പാലത്തിങ്ങൽ സ്രാംബി ഒരു കായിച്ച..

  • Shaneeb Moozhikkal സ്രാമ്പികള് സംസ്കാരത്തിന്റെ അടയാളങ്ങളാണ് ... സ്രാമ്പികളുടെ ചരിത്രം അറിയുന്നവര്‍ ഒന്ന് വിശദമാക്കൂ ...!
  • Mansoor VK Pass ഈ ചിത്രത്തില്‍ കാണുന്ന സ്രാംബിയുടെ ചരിത്രം ഇവിടെ പറയാതിരിക്കുന്നതാണ് നല്ലത് ...... മറ്റു നാട്ടുകാര് അറിഞ്ഞാല്‍ നാണക്കേടാണ് .......
  • Muhd Aslam Pvp പറയാതിരിക്കാന്‍ മാത്രം ഉള്ള ചരിത്രങ്ങളൊന്നും ഇതിനില്ല എന്നാണ് എന്റെ അറിവ്....പിന്നെ അധികാര തര്‍ക്കമല്ലേ ??? അത് സര്‍വ്വ സാധാരണ
  • Muhd Aslam Pvp ശനീബിനു ഇപ്പോഴത്തെ ചരിത്രം കേള്‍ക്കുന്നതിനക്കള്‍ താല്പര്യം പഴയത് കേള്‍ക്കാനാവും.....എനിക്കും

അഡ്വ: എം. മൊയ്തീൻ കുട്ടി ഹാജി.

Shaneeb Moozhikkal
പാലത്തിങ്ങലിന്റെ ചരിത്രത്തിൽ എക്കാലത്തും ഓർക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ വ്യക്തിയാണു മർഹൂം അഡ്വ: എം.മൊയ്തീൻ കുട്ടി ഹാജി. സമൂഹവുമായി ഇടപെടുന്ന സകല വിഷയങ്ങളിലും തന്റെ സമയവും അറിവും വ്യക്തി ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഒരു കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ ചലനങ്ങൾക്ക്‌ ചുക്കാൻപിടിച്ച സാന്നിധ്യമായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും പൊതുസമൂഹത്തിലേക്കിറങ്ങി ജനകീയ മുന്നേറ്റങ്ങൾക്ക്‌ നേതൃത്ത്വം നൽകുകയും ചെയ്ത മൊയ്തീൻ കുട്ടി ഹാജിക്ക്‌ നാട്ടുകാർ ആദരവോടെ നൽകിയ പേരായിരുന്നു " വക്കീൽ ഹാജി " എന്നത്‌.

മുസ്ലിംലീഗിന്റെ നേതൃനിരയിലെത്തിയിരുന്ന വക്കീൽ ഹാജി കേരള നിയമസഭയിൽ പലതവണ എം.എൽ.എ ആയിട്ടുണ്ട്‌. 1965-ൽ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ എം.എൽ.എ.ആയിരുന്നു . അന്നത്തെ ഇലക്ഷനിൽ കോൺഗ്രസ്സിലെ എം.ഉസ്‌മാനെ 9583 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്‌.

1970 -ൽ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന

മാവേലിസ്റ്റോർ

Safdar Palathingal
മാവേലിസ്റ്റോറുകള്‍ സാധാരണക്കാര്‍ക്ക് എന്നും ഒരാശ്വാസമാണ്.കുറച്ചു മുമ്പ് വരെ നമ്മുടെ പാലത്തിങ്ങലിലെ മാവേലിയില്‍ നീണ്ട ക്യു കാണാമായിരുന്നു..നമുക്ക് എടുത്ത് പറയാവുന്ന ഒരു നേട്ടമാണ് പാലത്തിങ്ങലിലെ മാവേലി. നമ്മുടെ അയല്‍ പ്രദേശത്തു നിന്നും മറ്റും ആളുകള്‍ മാവേലിയിലേക്ക് എത്തുമ്പോള്‍ അങ്ങാടി സജീവമാവും.1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ അന്നത്തെ തിരൂരങ്ങാടി എം.എല്‍.എ.യു.എ.ബീരാന്‍ സാഹിബ് ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴാണ് പാലത്തിങ്ങലിലെ രാഷ്ട്രീയനേത്രത്വതിന്റെ ഇടപെടലുകളുടെ ഫലമായി നമുക്ക് മാവേലി കിട്ടിയത്.
റിലയന്‍സ്,വാള്‍മാര്‍ട്ട് തുടങ്ങിയ കുത്തകകള്‍ വിപണി കീഴടക്കികൊണ്ടിരിക്കുംപോള്‍ നമ്മുടെ മാവേലി നഷ്ടപ്പെടാതിരിക്കട്ടെ.സാധാരണക്കാര്‍ക്ക് ആശ്വസമായിരുന്ന സൌത്ത് മലബാര്‍ ഗ്രാമീണബാങ്ക് നമുക്ക് നഷ്ടമായത് പോലെ..

fb link
മാവേലിസ്റ്റോർ 

മണപ്പുറം




Shaneeb Moozhikkal
വേനൽ കാലങ്ങളിൽ നമ്മുടെ കടലുണ്ടിപ്പുഴയിൽ വെള്ളം കുറയുന്നതു മൂലം വിസ്താരമുള്ള ഒരു "മണപ്പുറം " രൂപപ്പെടാറുണ്ടായിരുന്നു മുൻ കാലങ്ങളിൽ. അതൊരു സന്തോഷമുള്ള കാലങ്ങളായിരുന്നു പലർക്കും.. വൈകുന്നേരങ്ങളിൽ അവിടം പലതരംകളികൾക്കൊണ്ടു നിറയുമായിരുന്നു .. ഒരുപാടു പേർക്കു പലതരം കളികൾക്കുള്ള വിശാലമായ സൗകര്യം ലഭിക്കുമെന്നതിനാൽ വൈകുന്നേരങ്ങളിൽ പാലത്തിങ്ങലെ ആളുകളെക്കൊണ്ടു നിറയുമായിരുന്നു മണപ്പുറം.. 4 മണിക്കു ശേഷം ആരംഭിക്കുന്ന കളികൾ " മഗ്‌ രിബു " ബാങ്ക്‌ കൊടുക്കുന്നതുവരെ തുടരും.. ആവേശം മൂത്താൽ ചിലപ്പൊൾ ഇരുട്ടുന്നതു വരെ നീണ്ടുനിൽക്കുമായിരുന്നു.. 


ചെറിയ ചെറിയ കുഴികളിൽ കെട്ടിനിൽക്കുന്ന