ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014 ഫെബ്രുവരി 4, ചൊവ്വാഴ്ച

പള്ളിയും മുതവ്വയും

Yoosaf Nadammal
എന്‍റെ കമ്പനി ഗോടോവ്നിനോട് ചേര്‍ന്ന് ഒരു സ്രാംബിയ (ചെറിയ പള്ളി) ഉണ്ട്. ഞങളുടെ നാട്ടില്‍ ഇതിനെ സ്രാംബിയ എന്നും വിളിക്കാറുണ്ട് ,അവിടെ ഒരു ബംഗാളി മുതവ(മുക്രി ,മുസ്ലിയാര്‍ ) ആണുള്ളത്. ബാങ്ക് വിളി നമസ്കാരം ഇതെല്ലാം ഈ മുതവ്വയുടെ ജോലിയാണ് ,ഇന്നലെ ഞാന്‍ അസര്‍ നമസ്കാരത്തിനു പോയപ്പോ മൂപ്പരെ കണ്ടില്ല ,ബാങ്ക് വിളിയും ഞാന്‍ കേട്ടില്ല . ഇനിഎങ്ങാനും മൂപ്പര് നിതഖാത്ത്തില്‍ പെട്ടോ ? അങ്ങനെയെങ്കില്‍ മുത്തവ്വ പണി നിതാഖാത്ത്തില്‍ എക്സ്ലെന്റ്റ് വിഭാഗത്തില്‍ പെടില്ലേ ? എനിക്കൊരു എത്തും പിടിയും കിട്ടിയില്ല .സ്രാംബി

ശ്രീശാന്തും, രഞിനിയും.

Iqbal Chuzhali
ശ്രീശാന്തും, രഞിനിയും. മലയാളത്തെ വാനോളമുയര്‍ത്തിയ മലയാളികള്‍....സോഷ്യല്‍ മീഡിയയിലൂടെയും പീടികക്കോലായിലും രണ്ട് മൂന്ന് ദിവസങളായി മലയാളി പറയുന്ന സഭ്യമല്ലാത്ത് വാക്കുകളില്‍ ഒരു തൊണ്ണൂറു ശതമാനവും ഇവര്‍ക്കവകാശപ്പെട്ടത്....ഇവിടെ അസ് ഹറും,ജഡേജയും,പ്രഭാകരനും വാതു വെപ്പില്‍ പെട്ടു.കാവ്യാമാധവന്‍ വോട്ട്കുത്ത് പെരുന്നാളിനു ക്യൂ തെറ്റിച്ചു...അവര്‍ക്കു നെരെയൊന്നുമില്ലാത്ത ഈ പ്രധിഷേധത്തിന്റെ കാരണം..കാരണം മാറ്റൊന്നുമല്ല..രണ്ട് പെരും അഭിനയിച്ച ആദ്യഭാഗത്തെ രസങള്‍ മലയാളിക്കത്ത്ര ദഹിച്ചില്ല..ശ്രീ ഹൈഡനു നേരെ കൊഞനം കുത്തിയെങ്കില്‍ രഞിനി സകല

കളിയാട്ടം

Sanfeer Kv
കളിയാട്ട ഉത്സവം ( കളിയാട്ടം ) നമ്മുടെ കാര്‍ഷിക ഉത്സവമാണോ ..? കാര്‍ഷിക അഭിവൃധിക്കും , വറുതി. ക്ഷാമം ,എന്നിവയില്‍ നിന്ന് രക്ഷനേടുക എന്ന വിശ്വാസത്തിലാണ് ഈ ഉത്സവം വര്‍ഷംതോറും നടത്തി വരുന്നത് .. ഈമാസം കളിയാട്ടം കൊടി ഉയരുന്നു . 
"കുഞ്ഞി കുതിരക്ക് വെള്ളം കൊടുക്കെടി .. 
കുഞ്ഞാ ചീരോ പെണ്ണേ ......."

ഈ ഈരടികള്‍പാടി ഹൈന്ദവ സഹോദരങ്ങള്‍ തളിയോലകള്‍ കൊണ്ട് കുതിരകെട്ടി , മമ്പുറം മഖാമില്‍ ദര്‍ശനവും നടത്തി കളിയാട്ടക്കാവില്‍ കോഴികളെ ബലികൊടുത്ത് അവസാനം കുറിക്കുന്ന ഈ ഉത്സവത്തിന് ഒരു മതേതര മുഖമുണ്ട് ....
നിങ്ങളുടെ കളിയാട്ട ഉത്സവ അനുഭവങ്ങള്‍ പങ്ക് വെക്കൂ സുഹൃത്തുക്കളെ ...........

  • .

സമയം

Mubashir Sangam
സമയം അത് വിലമതിക്കാനാവാത്ത അമുല്യ നിധിയാണ്‌ . സമയം അത് അല്ലാഹുവിന്‍റെ ഖജാനയില്‍ മാത്രമുള്ളതാണ് എന്ന് വൈക്കം മുഹമ്മദ്‌ ബഷീര്‍ പണ്ട് പറഞ്ഞത് ഇപ്പോള്‍ ഓര്‍മ വരുന്നു നമ്മള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ...സമയമെന്ന ഈ അമുല്യനിധിയെ നാം എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് .ഒരു കോടി പണം നഷ്ട്ടമായാല്‍ അത് നേടിയെടുക്കാം എന്നാല്‍ ഒരു നിമിഷം നഷ്ട്ടമായാലത് ഒരിക്കലും നേടിയെടുക്കാനവില്ല നമുക്ക് നഷ്ട്ട പെടുത്തുന്ന ഓരോ നിമിഷങ്ങളും ധാരാളം അവസരങ്ങളാണ് കൈമോശം വരുത്തുന്നത് സമയ ബോധം ഉള്ളവര്‍ക്ക് ഒരിക്കലും നഷ്ട്ട ബോധം ഉണ്ടാകില്ല അത് കാലം തെളിയിച്ച സത്യമാണ് ലക്ഷ്യബോധം ഉള്ളവര്‍ ഒരിക്കലും സമയം പാഴാക്കി കളയില്ല : പഠനം ,ജോലി ,വിനോദം ,വായന,ഭക്ഷണം ,വിശ്രമം , ഇവയൊക്കെ നമുക്ക് കൃത്യമായി ചെയ്യാം കഴിയണമെങ്കില്‍ സമയത്തിന്‍റെ മൂല്യം നാം ആദ്യം തിരിച്ചറിയണം സമയമാണ് നമ്മുടെ ആയുസ്സ് കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും നമ്മുടെ ആയുസ്സിന്‍റെ ഭാഗങ്ങളാണ് ഒരു ദിവസം നാം എത്രയോ സമയം വെറുതെ കളയുന്നുണ്ട് അതിനെ കുറിച്ച് ആരെങ്കിലും എപ്പോയെങ്കിലും ചിന്തിക്കാറുണ്ടോ .....? ഇന്നു ചെയ്തു തീര്‍ക്കേണ്ട ഒരു കാര്യവും സമയം ഉണ്ട് എന്ന് വെച്ച് നാളത്തേക്ക് മാറ്റി വെക്കുക അത് തീര്‍ച്ചയായും ഒരാള്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രമേ നല്‍കു.സമയ മെന്ന ജീവിതത്തിലെ സമ്പത്തിനെ നാം ഒരിക്കലും പാഴാക്കി കളയരുത് നഷ്ട്ടപെട്ടു പോയ നിമിഷങ്ങളും ദിവസങ്ങളും ഒരിക്കലും തിരിച്ചു വരില്ല

വോളിബോളും പള്ളിപ്പടിയും

Shaneeb Moozhikkal
വോളിബോൾ കളിയെ പ്രൊഫഷണൽ രൂപത്തിൽ തന്നെ വളർത്തിയെടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ പള്ളിപ്പടി വളരെ മുൻപ്‌ തന്നെ രംഗത്തുണ്ടായിരുന്നു. പള്ളിപ്പടിയിലെ വോളിബോൾ ഗ്രൗണ്ട്‌ നമ്മുടെ പ്രദേശങ്ങളിലെത്തന്നെ പ്രധാനപ്പെട്ടൊരു ഗ്രൗണ്ടാണു..ആദ്യ കാലങ്ങളിലുണ്ടായിരുന്ന പല പ്രമുഖരായ കായിക പ്രേമികളും വോളിബോൾ കളിയെ സജീവമാക്കിനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചവരാണു. പള്ളിപ്പടിയിൽ ലക്ഷണമൊത്തൊരു ഗ്രൗണ്ടും വോളിബോൾ പ്രേമികളും പണ്ടുമുതലെ ഉണ്ടായിരുന്നതിനാൽ അക്കാലത്ത്‌ നിലവാരമുള്ള പല ടൂർണ്ണമെന്റുകളും ഈ ഗ്രൗണ്ടിൽ വെച്ചു നടന്നിട്ടുണ്ട്‌.

ജില്ലയിലെ പ്രമുഖരായ ടീമുകൾ പങ്കെടുക്കാറുള്ള ടൂർണ്ണമെന്റുകൾ എന്റെ കുട്ടിക്കാലത്ത്‌

നൌ അറ്റ് കല്യാണം

Iqbal Chuzhali
പ്രഭാതത്തില്‍ പേസ്റ്റും ,ബ്രഷും ,കയ്യിലെടുത്ത് ബീഡിയും തീപ്പെട്ടിയും ട്രൌസറിന്റെ പോക്കറ്റിലുണ്ടോന്ന് ഉറപ്പ് വരുത്തി,ദിനപത്രവും കക്ഷത്തിലിലു വച്ച് വെളിക്കിരിക്കാന്‍ പോകുന്നവരുണ്ടാകുമോ?ഉണ്ടായിരിക്കാം.ഒന്നുകില്‍ ടൈംടെബില്‍ ജീവിക്കുന്നവന്‍..അതല്ലെങ്കില്‍ സ്തലകാലബോധമില്ലാത്തവന്‍.......പ്രഭാതം മുതല്‍ പ്രദോഷം വരെ വിക്രമാതിത്യന്റെ തോളിലെ വേതാളത്തെ പ്പോലെ ഫേസ്ബുക്ക് പോസ്റ്റും കോണ്ട് നടക്കുന്നവനുണ്ടാകുമോ? ഉണ്ടായിരിക്കാം...അല്ല ഉണ്ട് എന്ന് തറപ്പിച്ച് പറയാം...ദൈനംദിനജീവിതത്തില്‍ അത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു ഈ ബുക്ക്................നൌ അറ്റ് കല്യാണം, ബിസായം,തക്കാരം അമ്മായി

2014 ഫെബ്രുവരി 3, തിങ്കളാഴ്‌ച

ദി ഗ്രേറ്റ്‌ ബാലാൻ തോട്

പണ്ട് പണ്ട് ...
Shareef Thenath
ഒരു കർക്കിടകത്തിൽ മലപ്പുറം മഹാരാജ്യത്ത് അതിഘോരമായി മഴപെയ്തു. സർവത്ര വെള്ളം. നാല് ചുറ്റിൽ നിന്നും ഒലിച്ചു വന്ന കലക്കവെള്ളം ഒഴുകാൻ തുടങ്ങിയപ്പോൾ കടലുണ്ടിപ്പുഴ രാപ്പകൽ സമരത്തിന്റന്നത്തെ സെക്രട്ടറിയേറ്റ് തെരുവ് പോലായി.
മഴ കൊണ്ട്‌ കൊണ്ട് കടലുണ്ടിപ്പുഴക്ക്‌ വട്ടായി. മനസ്സാകെ കലങ്ങി മറിഞ്ഞ പുഴ ഭ്രാന്തെടുത്ത് ഓടാൻ തുടങ്ങി.
രാവും പകലും അക്ഷീണം ഓടാൻ തുടങ്ങിയ പുഴ മൂഴിക്കൽ കടവും കടന്നു അന്തമില്ലാതെ സ്പീഡിൽ വന്ന് പാലത്തിന്മേൽ തലതല്ലി വീണു.! പാലതിന്റപ്പുറത്തെ

കൊതോരി നാസര്‍

Shebu 
കൊതോരി നാസര്‍ ....പാലത്തിങ്ങല്‍ന്റെ ഓരോ മണ്‍തരികള്‍ക്കും സുപരിചതനാണ് ഇദ്ദേഹം.വര്‍ഷങ്ങള്‍ക്കു മുന്പേ പ്രവാസി ആയിരുന്ന നാസരില്‍ നിന്നാണ് അന്ന് കേട്ടുകേൾവി മാത്രമായിരുന്ന ഗള്‍ഫ്‌ എന്ന മായിക സ്വപ്ന ലോകത്തെ കുറിച്ച് ഞാനും എന്റെ കൂട്ടുകാരും അറിഞ്ഞിരുന്നത് .

പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു അല്ലെ നമ്മുടെ പ്രവാസത്തിന്...മരുഭൂമിയിലെ മരീചിക തേടിയുള്ള ഈ യാത്രക്ക് ഇത്രയും പഴക്കം ഉണ്ടെങ്കിലും പ്രവാസത്തിന്റെ ശബ്ദം നമ്മളൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല, കടല്‍ കടന്നപ്പോള്‍ പറയാനുണ്ടായിരുന്നതും പറഞ്ഞു കേട്ടതും എല്ലാം സ്നേഹത്തില്‍ പൊതിഞ്ഞ പച്ചപ്പാര്‍ന്ന മരുഭൂമിയുടെയും എണ്ണകിണറുകളുടെയും പൊടിപ്പും

എന്റെ പാലത്തിങ്ങല്‍ ....

Mubashir Sangam
പാലത്തിങ്ങല്‍ .......
പ്രക്രതി അതിന്‍റെ മുഴുവന്‍ വരദാനങളും കനിഞ്ഞു നല്‍കിയ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ കടലുണ്ടി പുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു സുന്ദര ഗ്രാമം അതാണ് പാലത്തിങ്ങല്‍ ....

പ്രക്രതിയുടെ പച്ചപ്പാലും കടലുണ്ടി പുഴയുടെ സൗന്ദര്യത്താലും ജാതി-മത , രാഷ്ട്രീയ വേത മന്യേ ജനങ്ങള്‍ പരസ്പര സഹായത്തോടെയും സന്തോഷത്തോടെയും തിങ്ങിപാര്‍ക്കുന്ന മത സൌഹാര്ധത്തിന്‍റെ വളക്കുറുള്ള മണ്ണ് ....

കലാ-സാംസ്‌കാരിക , കായിക മേഖലകളില്‍ എന്നും മികവു പുലര്‍ത്തുന്ന പാലത്തിങ്ങലിന്‍റെ നാമം മലപ്പുറം ജില്ലയില്‍ മാത്രമല്ല അങ്ങ് മലബാറില്‍ തന്നെ പ്രസിദ്ധമാണ് .പണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തന്നെ കീരനലൂര്‍ എന്ന മുന്‍ നാമത്തില്‍ പാലത്തിങ്ങല്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് . നമുക്ക് മുന്‍പ് മണ്മറഞ്ഞു പോയ ബ്രിട്ടീഷ് തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ചു ഭാരതത്തിന്‍റെ സോതന്ത്രത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച നമ്മുടെ പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ ,പള്ളികള്‍ ,അമ്പലങ്ങള്‍, പാലങ്ങള്‍ ,ചരിത്ര സ്മാരകങ്ങള്‍ എന്നിവ ഇപ്പോയും പാലത്തിങ്ങല്‍ അങ്ങാടിയുടെ തിരുമുറ്റത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്നു . ഹോട്ടല്‍ ജനത സ്ഥിതിചെയ്യുന്ന കെട്ടിടവും , സ്രാബി പള്ളിയും നമ്മുടെ പാലവും എല്ലാം

ആതുരസേവനരംഗത്ത് വേറിട്ടൊരു മാതൃക(ഡോക്ടർ യാസർ)

Shebu 
ചികിത്സ പണക്കൊഴുപ്പിന്റെ മേഖലയായി അതിവേഗം മാറുന്നതിനിടയില്‍ സൗജന്യ ആതുരസേവനം നൽകി നമ്മുടെ നാട്ടുകാരനായ പാലത്തിങ്ങലിന്റെ സ്വന്തം ‍ഡോക്ടർ കുണ്ടാനത്ത് യാസർ മാതൃകയാകുന്നു.പാലത്തിങ്ങൽ അങ്ങാടിയുടെ സമീപത്തുള്ള ക്ലിനിക്കിൽ എല്ലാ വെള്ളിആയ്ച്ചകളിലും സൗജന്യ ചികിത്സ ചെയ്തുവരുന്ന ഡോക്ടര്‍ യാസർ പാലത്തിങ്ങൽന്റെ സ്വന്തം ഡോക്ടര്‍ ആയി മാറിയതില്‍ അതിശയോക്തിയില്ല. ആതുര സേവനം കേവലം കച്ചവടമായി മാറുന്ന ഇക്കാലത്ത് സ്വന്തം വൈഭവവും, സ്നേഹവും കൈമുതലാക്കിയുള്ള അദ്ദേഹത്തിന്റെ ചികിത്സാരീതി ഈ ധിഷണാശാലിയെ നാട്ടുകാർക്ക് പ്രിയങ്കരനാക്കുന്നു .പാലതിങ്ങലെ സാധാരണക്കാരായ തൊയിലാളികളും കര്‍ഷക കുടുംബങ്ങളുമൊക്കെ ചികിത്സ തേടിയെത്തുന്ന പാലത്തിങ്ങൽ അങ്ങാടിയിലെ ക്ലിനിക്ക് ലെ സൗജന്യ ചികിത്സയും ചികിത്സകരുടെ സാന്ത്വനവും പാവപ്പെട്ട രോഗികള്‍ക്ക് വളരെ ഏറെ ആസ്വാസമെകുന്നുണ്ട് . വലിപ്പചെറുപ്പമില്ലാതെ ആര്‍ക്കും ഏത് സമയത്തും

പാലത്തിങ്ങലെ ഉത്സവങ്ങള്‍

    Safdar Palathingal
ഉത്സവങ്ങള്‍ നമ്മുടെ ഗ്രാമീണാന്താരീക്ഷത്തെ കൂടുതല്‍ വര്‍ണാഭമാക്കുകമാത്രമല്ല മതസൌഹാര്‍ദ്ദത്തിന്റെ
നേര്‍കാഴ്ചകള്‍
ആയിരുന്നു.പാലത്തിങ്ങലിലെ ഈ സാഹോദര്യം മറ്റുളളവര്‍ക്ക് മാതൃകയാണ്.പുറ്റാട്ടു തറയിലെ കുട്ടിക്കരിയയുടെ കുടുംബക്ഷേത്രത്തിലെ
ഉത്സവവും.കൈതവളപ്പിലെ ഉത്സവവും നമ്മുടെ ഗ്രാമീണതയെ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കാറുണ്ടായിരുന്നു.ഉത്സവത്തിന്റെ പ്രധാന ഇനം
ഉറച്ചിലും{തുള്ളല്‍},മറ്റു കലാപരിപാടികളും. എല്ലാത്തിനും കൊഴുപ്പേകാന്‍ കതിന വെടികളുടെ അകമ്പടിയും.ദേവിക്ക് ഇഷ്ടപെട്ട വെടി മുഴങ്ങട്ടെ എന്ന
അറിയിപ്പോടെ പുലരുവോളം കതിന മുഴങ്ങി കൊണ്ടിരിക്കും..വളക്കച്ചവടക്കാര്‍,തുണിക്കച്ചവടക്കാര്‍.മിട്ടായകച്ചവടക്കാര്‍ അവരുടെ കച്ചവടം പൊടി
പൊടിക്കും.ഒന്നു വെച്ചാല്‍ രണ്ടു വെച്ചാല്‍.... എന്ന കിലുക്കിക്കുത്ത് കെങ്കേമമായി നടക്കും.
കുറച്ചു കാലമായി ഉത്സവങ്ങള്‍ കുറവാണ്..പുറ്റാട്ടു തറയില്‍ ക്ഷേത്രം പണി പൂര്‍ത്തിയായി വരുന്നുണ്ട്. ഉത്സവം ഉണ്ടാവുമെന്ന് അറിഞ്ഞു.പഴയ ഗ്രാമീണ
ഐശ്വര്യം എന്നും നമ്മുടെ നാട്ടില്‍ നില നില്‍ക്കട്ടെ..



പാലത്തിങ്ങല്‍സ്രാംബി

Yasar Keeran
സ്രാംബി...ഒരു 
പൈതൃകത്തിന്റെ തുടക്കം ...പാലത്തിങ്ങൽ സ്രാംബി ഒരു കായിച്ച..

  • Shaneeb Moozhikkal സ്രാമ്പികള് സംസ്കാരത്തിന്റെ അടയാളങ്ങളാണ് ... സ്രാമ്പികളുടെ ചരിത്രം അറിയുന്നവര്‍ ഒന്ന് വിശദമാക്കൂ ...!
  • Mansoor VK Pass ഈ ചിത്രത്തില്‍ കാണുന്ന സ്രാംബിയുടെ ചരിത്രം ഇവിടെ പറയാതിരിക്കുന്നതാണ് നല്ലത് ...... മറ്റു നാട്ടുകാര് അറിഞ്ഞാല്‍ നാണക്കേടാണ് .......
  • Muhd Aslam Pvp പറയാതിരിക്കാന്‍ മാത്രം ഉള്ള ചരിത്രങ്ങളൊന്നും ഇതിനില്ല എന്നാണ് എന്റെ അറിവ്....പിന്നെ അധികാര തര്‍ക്കമല്ലേ ??? അത് സര്‍വ്വ സാധാരണ
  • Muhd Aslam Pvp ശനീബിനു ഇപ്പോഴത്തെ ചരിത്രം കേള്‍ക്കുന്നതിനക്കള്‍ താല്പര്യം പഴയത് കേള്‍ക്കാനാവും.....എനിക്കും

അഡ്വ: എം. മൊയ്തീൻ കുട്ടി ഹാജി.

Shaneeb Moozhikkal
പാലത്തിങ്ങലിന്റെ ചരിത്രത്തിൽ എക്കാലത്തും ഓർക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ വ്യക്തിയാണു മർഹൂം അഡ്വ: എം.മൊയ്തീൻ കുട്ടി ഹാജി. സമൂഹവുമായി ഇടപെടുന്ന സകല വിഷയങ്ങളിലും തന്റെ സമയവും അറിവും വ്യക്തി ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഒരു കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ ചലനങ്ങൾക്ക്‌ ചുക്കാൻപിടിച്ച സാന്നിധ്യമായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും പൊതുസമൂഹത്തിലേക്കിറങ്ങി ജനകീയ മുന്നേറ്റങ്ങൾക്ക്‌ നേതൃത്ത്വം നൽകുകയും ചെയ്ത മൊയ്തീൻ കുട്ടി ഹാജിക്ക്‌ നാട്ടുകാർ ആദരവോടെ നൽകിയ പേരായിരുന്നു " വക്കീൽ ഹാജി " എന്നത്‌.

മുസ്ലിംലീഗിന്റെ നേതൃനിരയിലെത്തിയിരുന്ന വക്കീൽ ഹാജി കേരള നിയമസഭയിൽ പലതവണ എം.എൽ.എ ആയിട്ടുണ്ട്‌. 1965-ൽ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ എം.എൽ.എ.ആയിരുന്നു . അന്നത്തെ ഇലക്ഷനിൽ കോൺഗ്രസ്സിലെ എം.ഉസ്‌മാനെ 9583 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്‌.

1970 -ൽ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന

മാവേലിസ്റ്റോർ

Safdar Palathingal
മാവേലിസ്റ്റോറുകള്‍ സാധാരണക്കാര്‍ക്ക് എന്നും ഒരാശ്വാസമാണ്.കുറച്ചു മുമ്പ് വരെ നമ്മുടെ പാലത്തിങ്ങലിലെ മാവേലിയില്‍ നീണ്ട ക്യു കാണാമായിരുന്നു..നമുക്ക് എടുത്ത് പറയാവുന്ന ഒരു നേട്ടമാണ് പാലത്തിങ്ങലിലെ മാവേലി. നമ്മുടെ അയല്‍ പ്രദേശത്തു നിന്നും മറ്റും ആളുകള്‍ മാവേലിയിലേക്ക് എത്തുമ്പോള്‍ അങ്ങാടി സജീവമാവും.1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ അന്നത്തെ തിരൂരങ്ങാടി എം.എല്‍.എ.യു.എ.ബീരാന്‍ സാഹിബ് ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴാണ് പാലത്തിങ്ങലിലെ രാഷ്ട്രീയനേത്രത്വതിന്റെ ഇടപെടലുകളുടെ ഫലമായി നമുക്ക് മാവേലി കിട്ടിയത്.
റിലയന്‍സ്,വാള്‍മാര്‍ട്ട് തുടങ്ങിയ കുത്തകകള്‍ വിപണി കീഴടക്കികൊണ്ടിരിക്കുംപോള്‍ നമ്മുടെ മാവേലി നഷ്ടപ്പെടാതിരിക്കട്ടെ.സാധാരണക്കാര്‍ക്ക് ആശ്വസമായിരുന്ന സൌത്ത് മലബാര്‍ ഗ്രാമീണബാങ്ക് നമുക്ക് നഷ്ടമായത് പോലെ..

fb link
മാവേലിസ്റ്റോർ 

മണപ്പുറം




Shaneeb Moozhikkal
വേനൽ കാലങ്ങളിൽ നമ്മുടെ കടലുണ്ടിപ്പുഴയിൽ വെള്ളം കുറയുന്നതു മൂലം വിസ്താരമുള്ള ഒരു "മണപ്പുറം " രൂപപ്പെടാറുണ്ടായിരുന്നു മുൻ കാലങ്ങളിൽ. അതൊരു സന്തോഷമുള്ള കാലങ്ങളായിരുന്നു പലർക്കും.. വൈകുന്നേരങ്ങളിൽ അവിടം പലതരംകളികൾക്കൊണ്ടു നിറയുമായിരുന്നു .. ഒരുപാടു പേർക്കു പലതരം കളികൾക്കുള്ള വിശാലമായ സൗകര്യം ലഭിക്കുമെന്നതിനാൽ വൈകുന്നേരങ്ങളിൽ പാലത്തിങ്ങലെ ആളുകളെക്കൊണ്ടു നിറയുമായിരുന്നു മണപ്പുറം.. 4 മണിക്കു ശേഷം ആരംഭിക്കുന്ന കളികൾ " മഗ്‌ രിബു " ബാങ്ക്‌ കൊടുക്കുന്നതുവരെ തുടരും.. ആവേശം മൂത്താൽ ചിലപ്പൊൾ ഇരുട്ടുന്നതു വരെ നീണ്ടുനിൽക്കുമായിരുന്നു.. 


ചെറിയ ചെറിയ കുഴികളിൽ കെട്ടിനിൽക്കുന്ന

എന്‍റെ പാലത്തിങ്ങല്‍-നമ്മുടെ പാലത്തിങ്ങല്‍

      Safdar Palathingal
ചീനിമരങ്ങള്‍ തണല്‍ വിരിക്കുന്ന പുഴായോര പ്രദേശം,തിരുരങ്ങാടി പഞ്ചായത്തുമായി ബന്ധിപ്പികുന്ന വര്‍ഗീസ്‌ കോണ്‍ട്രാക്ടര്‍ പണിതീര്‍ത്ത ഇപ്പോഴും നിലനില്കുന്ന പാലത്തിങ്ങല്‍ പാലം വടക്കു ഭാഗത്തു
നിലകൊള്ളുന്നു.പുഴയോരത്ത് അല്‍പം വിട്ടുമാറി പുളിക്കലകണ്ടി ജുമാമസ്ജിദ് .മൂന്നിയൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചുഴലി പാലം മസ്ജിദിനു സമീപത്തായി നില്‍ക്കുന്നു. പാലം വരുന്നതിനുമുമ്പ് കടത്ത് തോണിയില്‍
ചുഴലിക്കാര്‍ പലതിങ്ങലിലെക്കും, പാലതിങ്ങലിലുള്ളവര്‍ ച്ചുഴലിയിലെക്കും പോവുകയയിരുന്ഹു പതിവ്‌.....നമ്മുടെ പാലതിങ്ങലിന്റെ പഴയ മുഖം ഇന്ന്‍ ഏറെ മാറിപ്പോയിരിക്കുന്നു,പഴയ നിരപ്പലകകള്‍

പാലത്തിങ്ങലും ഫുട്ബാളും

Shebu 
ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ കാല്‍പന്തുകളി അഥവാ ഫുട്ബോള്‍. കാല്‍പന്തുകളിയെ വളരെ ആവേശപൂര്‍വ്വം സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന നമ്മുടെ നാടായ പാലത്തിങ്ങലിലും രാവുകളെ പകലാക്കുന്ന ഫ്ലെഡ് ലൈറ്റ് ഫുട്ബാള്‍ ആരവങ്ങള്‍ക്ക് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി..ഫുട്ബോള്‍ പാലത്തിങ്ങലിനു ഏന്നും ആവേശവും ഹരവുമാണ് അതു ലോകത്തിന്‍റെ ഏതു കോണില്‍ ആണങ്കിലും ശരി .. ഫുട്ബോള്‍ ലോകത്തിന് ലഭിച്ച വലിയ പുണ്യങ്ങളിലൊന്നാണെങ്കില്‍ ആ പുണ്യത്തെ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ നമ്മുടെ നാടിനു എന്നും ആവേശമായിരുന്നു. നമ്മുടെ നാട്ടിലെ ഊര്ജസ്വലരായ യുവാകളും കുട്ടികളും ചേര്‍ന്ന് സ്കൂള്‍ ഗ്രൌണ്ട് ചെത്തി മിനുക്കി പച്ച പരവതാനി പോലെ പുല്ലുകള്‍ വളര്‍ത്തി ഗ്രൌണ്ടിനു അലങ്കാരമാക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മത്സരം നടക്കുന്ന നമ്മുടെ മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍.മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.

ഇന്ദുലേഖ


      Safdar Palathingal
മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ രചയിതാവ് ഒ.ചന്ദുമേനോന്‍ പരപ്പനങ്ങാടി മുന്‍സിഫ്‌ കോടതിയില്‍ ജോലി ചെയ്തിരുന്നു.ആ സമയത്തായിരിക്കണം പരപ്പനങ്ങാടിയിലെ 
ഉന്നത നായര്‍ തറവാടുകളില്‍ നിലവിലുണ്ടായിരുന്ന മരുമക്കത്തായമൊക്കെ വിഷയമാക്കി ആ പ്രശസ്തമായ ആ നോവല്‍
പിറന്നത്.
കൂടാതെ മലയാള സാഹിത്യത്തിലെ പ്രശസ്തനായിരുന്ന എന്‍.പി.മുഹമ്മദിന്റെ പല നോവലുകളും,നിരൂപണങ്ങളും പിറവിയെടുത്തത് പരപ്പനങ്ങാടിയിലെ മുഹമ്മദ്‌ സ്മാരക വായനശാലയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമാണെന്ഹ് അദ്ധേഹം രേഘപ്പെടുതിയിട്ടുന്ദ്‌......./...,കലാമൂല്യമുള്ള സൃഷ്ടികള്‍ പിറവിയെടുക്കുന്നതിന്നു അനുയോജ്യമായ ഭൂപ്രകൃതിയാണു നമുക്കുള്ളത് എന്നു തോന്നുന്നു,അതുകൊണ്ടുതന്നെ വരും തലമുറയുടെ സര്‍ഗത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കുവാനും,നല്ല സൃഷ്ടികള്‍ രൂപം കൊള്ളാനും പാലത്തിങ്ങല്‍ ഗ്രൂപ്പ്‌ വേദിയാകും എന്ന് നമുക്ക് പ്രത്യാശിക്കാം.

ചുഴലിക്കാരൻ

Shaneeb Moozhikkal
ഞാനൊരു ചുഴലിക്കാരനെ കണ്ടുമുട്ടി..
ഇന്നലെ ദുബായ്‌ അൽഖൂസിൽ വെച്ച്‌ ലക്ഷണമൊത്തൊരു ചുഴലിക്കാരനെ ഞാൻ നേരിൽ കണ്ടു. വിരലിലെണ്ണാവുന്ന നാട്ടുകാരെ മാത്രമെ എനിക്കിവിടെ ദുബായിൽ കാണാൻ പറ്റിയിട്ടുള്ളൂ. സകലരും അങ്ങ്‌ സൗദിയിലാണത്രെ......! പതിവ്‌പോലെ ഉച്ചസമയത്തെ ഇടവേളയിൽ ഞാനൊന്നു പുറത്തിറങ്ങിയതായിരുന്നു; തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ളുഹർ നമസ്കാരവും, വൈലത്തൂർക്കാരൻ ഇക്കയുടെ ഹോട്ടലിൽ നിന്നും ചന്ദ്രിക പത്രം സ്വന്തം കയ്യിൽ പിടിച്ചൊരു വായനയും ഈ സമയത്ത്‌ പതിവുള്ളതാണു. ചന്ദ്രിക പത്രം വായിക്കുന്നത്‌ ചെറുപ്പംമുതലുള്ളൊരു ശീലമാണു. മാധ്യമം , മാതൃഭൂമി , മനോരമ എന്നീ പത്രങ്ങൾ രാവിലെത്തന്നെ ഓൺലൈനിൽ വായിക്കാറുണ്ടെങ്കിലും ചന്ദ്രിക പത്രം കയ്യിൽ പിടിച്ച്‌ വായിച്ചാലെ എനിക്കൊരു " ഇത്‌ " കിട്ടാറുള്ളൂ ........അതിവിടെ വന്നപ്പോഴും മുടങ്ങാതെ നിൽക്കുന്നത്‌ ഈ ഹോട്ടൽ ഇവിടെയുള്ളതുകൊണ്ടാണു.. കടുത്ത കാന്തപുരം സുന്നിയായ ഈ വൈലത്തൂർക്കാരൻ ഇക്ക സ്വന്തം കടയിൽ സ്ഥിരമായി വരുത്തുന്നത്‌ ചന്ദ്രിക പത്രമാണു. എനിക്കും പള്ളിയിലെ ഇമാമിനും മാത്രമെ ഇക്ക പത്രം വായിക്കാൻ കൊടുക്കാറുള്ളൂ.. പഴയ ചന്ദ്രിക പത്രം അദ്ധേഹം ബംഗാളികൾക്കു തക്കാളി പൊതിഞ്ഞു കൊടുക്കാൻപോലും ഉപയോഗിക്കാൻ ഇഷ്ട്ടപ്പെടുന്നില്ല.....?!

ചന്ദ്രിക വായിച്ചു കഴിയുമ്പോഴേക്കും ഏഷ്യാനെറ്റിലെ ന്യൂസിന്റെ സമയമാവും

2014 ഫെബ്രുവരി 2, ഞായറാഴ്‌ച

എം.അബ്ദുഹാജി

Shaneeb Moozhikkal
പാലത്തിങ്ങലിന്റെ സാമൂഹ്യ അന്തരീക്ഷത്തിലെ സകല മേഖലകളിലും നിറസാന്നിദ്ധ്യമായി തിളങ്ങിയിരുന്ന വ്യക്തിത്വമായിരുന്നു എം.അബ്ദുഹാജി.

തന്റെ പരിചയവും അറിവും സ്വന്തം നാട്ടുകാർക്കിടയിൽ പങ്കുവെക്കുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു. അബ്ദുഹാജി ചുക്കാൻ പിടിച്ച പല സംരംഭങ്ങളും പാലത്തിങ്ങലിലുണ്ടായിരുന്നു

 പാലത്തിങ്ങലിന്റെ മത -സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യ - വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും നമ്മുടെ നാട്ടിൽ പ്രതിഫലിക്കുന്നുണ്ട്‌.. " പാസ്സ്‌ പാലത്തിങ്ങൽ " അദ്ദേഹം മുൻകൈയ്യെടുത്തു തുടക്കം കുറിച്ച ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിൽ നാട്ടിലിപ്പോൾ ഒരു ഫൂട്ബോൾ മേള അരങ്ങേറുന്നേരം ഈ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ നമുക്കും അദ്ദേഹത്തെയോർക്കാം... ഒപ്പം, അദ്ദേഹം തുടക്കം കുറിക്കുകയും

കോട്ടികളി

Shebu 
കോട്ടികളിയെ പറ്റിയുള്ള ഒരു ന്യൂസ്‌ കേട്ടപ്പോള്‍ ആണ് നമ്മുടെ നാട്ടിലെ ആ പഴയ കളികളെ പറ്റി ഞാൻ ഓര്‍ത്തത്‌ ..
പല കളികളും ഉണ്ടായിരുന്നു എങ്കിലും കോട്ടികളി ആ കളികളിലെ എല്ലാം രാജാവായിരുന്നു ..
കോട്ടികളിയെ പറ്റി പറയുമ്പോ, ഇതിലെ പല വിഭാഗങ്ങളെ പറ്റിയും പറയേണ്ടി വരും ...
പക്ഷെ അതൊന്നും എനിക്കറിയില്ല , എന്‍റെ ഓർമകളിൽ  വരുന്നില്ല.ഓർമ്മയും ഇതിനെ കുറിച്ച് കൂടുതല്‍ അറിവ് ഉള്ളവർ അത് ഇവടെ പങ്കുവെക്കും എന്ന് പ്രതീക്ഷ.. .

പല സ്ഥലങ്ങളും കളി ഉണ്ടെങ്ങിലും പോപ്പുലർ ആയ കളി സ്ഥലം വെട്ടുകുത്തി ഹംസാക്കന്റെ വീട്ടുമുറ്റം..ഇനി അന്നത്തെ പ്രധാന കളിക്കാരെ പറ്റി ....കുട്ടി മരക്കാർ, കുന്നുമ്മൽ ഹനീഫ ,ബദറു ,മുജീബ്,കാക്കു നൗഫൽ ,ബാവുട്ടി ,അബ്ദുള്ള ഇവരോകെ ആണ് അന്നത്തെ പ്രധാന